എസ്. സുദേവൻ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

DECEMBER 12, 2024, 7:27 AM

കൊല്ലം: എസ്. സുദേവനെ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിൽ നിന്നുള്ള അംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി.

പി.ആർ. വസന്തൻ ഉൾപ്പടെ നാല് നേതാക്കളെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമ്മേളനത്തിലേക്ക് 36 പ്രതിനിധികളെയാണ് കൊല്ലത്ത് നിന്ന് തെരഞ്ഞെടുത്തത്.

ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ. വസന്തൻ, പി. കെ. ബാലചന്ദ്രൻ, സി. രാധാമണി, ബി. ഗോപൻ എന്നിവരെയാണ് ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റിയിൽ നാല് പുതുമുഖങ്ങളെയും ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം, കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാ കുമാരി, അഡ്വ. വി. സുമലാൽ എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടത്.

vachakam
vachakam
vachakam

ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന കൊട്ടാരക്കര മുൻ എംഎൽഎ ആയിഷ പോറ്റിയുടെ ആവശ്യപ്രകാരം അവരെ ഒഴിവാക്കി. പാർട്ടി സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam