ക്ഷേത്രോത്സവത്തിനിടെ  ഗണഗീതം പാടി: ചോദ്യം ചെയ്ത സിപിഐഎം നേതാവിന്  മര്‍ദനം

JANUARY 25, 2026, 10:46 PM

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം നേതാവിന് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. 

സിപിഐഎം ഇലവുപാടം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരനാണ് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഷാനിന്റെ കൈക്ക് പൊട്ടലേല്‍ക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

തിരുവനന്തപുരം പാലോട് ഇലവുപാടത്ത് ഇന്നലെ നടന്ന രാത്രി നടന്ന പരിപാടിക്കിടെയാണ് സിപിഐഎം പ്രാദേശിക നേതാവിന് മര്‍ദനമേറ്റത്. 

vachakam
vachakam
vachakam

കമ്പിപ്പാര കൊണ്ട് അടിച്ച് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് ഷാന്‍.

സംഭവത്തില്‍ ആറ് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam