കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ പരസ്യ പ്രതികരണം കേരള കോൺഗ്രസ് എമ്മിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർത്ഥിത്വം വെളിപ്പെടുത്തിയ റോഷിയുടെ നടപടിയിൽ ജോസ് കെ. മാണി വിഭാഗത്തിന് കടുത്ത അമർഷമുണ്ട്.
റോഷി അഗസ്റ്റിൻ പാർട്ടിയിൽ സൂപ്പർ ചെയർമാൻ ചമയുകയാണെന്നാണ് ജോസ് കെ. മാണി അനുകൂലികളുടെ ആരോപണം. പാർട്ടിയുടെ പതിവ് ശീലങ്ങൾക്കും അച്ചടക്കത്തിനും നിരക്കാത്ത രീതിയിലാണ് മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചതെന്നും ഇവർ വിമർശിക്കുന്നു.
പാർട്ടി തീരുമാനമെടുക്കുന്നതിന് മുൻപ് ചെയർമാന്റെ പേര് പരസ്യപ്പെടുത്തിയത് തെരഞ്ഞെടുപ്പിൽ ഗുണകരമാകില്ലെന്ന് ഒരു വിഭാഗം കരുതുന്നു. ജോസ് കെ. മാണി മത്സരിക്കുമെന്ന കാര്യം ആവർത്തിച്ച് പറയുന്നത് ശരിയായ നിലപാടല്ലെന്നും വിമർശനമുണ്ട്.
ചെയര്‍മാന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞോ?" ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് ആയിരുന്നു റോഷി ആഗസ്റ്റിൻ്റെ പ്രതികരണം. അടിമാലിയിലെ പൊതു പരിപാടിയിലായിരുന്നു റോഷി അഗസ്റ്റിൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്