റോബില്‍ ബസിന് ആശ്വാസം; ബസുടമകളുടെ ഹർജിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ

NOVEMBER 21, 2023, 8:49 PM

ന്യൂഡൽഹി: റോബിൻ ഉൾപ്പെടെയുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്ക് ആശ്വാസം. അതിർത്തി നികുതി പിരിവുമായി ബന്ധപ്പെട്ട റോബിൻ ഉൾപ്പെടെയുള്ള ബസുടമകളുടെ ഹർജിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ. 

സുപ്രീം കോടതി സ്റ്റേ നിലനില്‍ക്കെ  ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് അതിർത്തി നികുതി പിരിക്കുന്നതിൽ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളോട് കോടതി അതൃപ്തി രേഖപ്പെടുത്തി.

നേരത്തെ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരെ വിവിധ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജികളില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ട് നേരത്തെ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

vachakam
vachakam
vachakam

ഈ ഉത്തരവ് നിലനില്‍ക്കേയാണ് ഇരു സംസ്ഥാനങ്ങളും അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിച്ചത്.

കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെയാണ് കേരള, ത മിഴ്നാട് സംസ്ഥാനങ്ങൾ നികുതി പിരിക്കുന്നതെന്ന് ബസുടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. 

കോടതി വിധി മറികടന്ന് സംസ്ഥാന സർക്കാരുകൾ എങ്ങനെയാണ് നികുതി പിരിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതോടെ ഉത്തരവ് പാലിക്കുമെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയിൽ ഉറപ്പ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam