കാസർകോട്: നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടിച്ചു. വർഷങ്ങൾ നീണ്ട പ്രതികാരം ഒടുവിൽ പൊലീസ് കേസുമായി. മാലോം വെട്ടകൊമ്പിൽ ബാബുവിന്റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാലകൃഷ്ണൻ (62) വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരെ കേസെടുത്തു.
കാസർകോട് വെള്ളരിക്കുണ്ടിലാണ് നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടിച്ചതിനാണ് വയോധികൻ അന്നത്തെ സഹപാഠിയെ അടിച്ചത്.
62കാരനായ മാലോം സ്വദേശി വി ജെ ബാബുവിനാണ് മർദ്ദനമേറ്റത്. ഒരാഴ്ച മുൻപാണ് മാലോം ടൗണിൽവച്ച് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റം നടന്നത്.
നാലാം ക്ലാസിൽവച്ച് എന്നെ അടിച്ചത് മറന്നില്ലെന്നാണ് അന്ന് ബാബു പറഞ്ഞത്. വാക്കേറ്റം നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ടൗണിൽവച്ച് വീണ്ടും ഇതേച്ചൊല്ലി വഴക്കുണ്ടായി. ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തിടിക്കുകയും ചെയ്തെന്നാണ് കേസ്. പരിക്കേറ്റ ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില് കേസെടുക്കാൻ പൊലീസിന് അനുമതി നൽകി കോടതി
നവകേരളമുണ്ടായത് പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരന്
ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു
സഭകളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അക്കൗണ്ടുകൾ മരവിപ്പിച്ചു: കേന്ദ്രത്തിനെതിരെ ആരോപണവുമായി ബിഷപ്പ് പാംപ്ലാനി