ആലപ്പുഴ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമം നടപ്പാക്കുന്നതിന് സ്കൂളുകളിലെ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കണം.
സുപ്രീംകോടതി നിർദ്ദേശ പ്രകാരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറുകളുടെയും അടിസ്ഥാനത്തിൽ സമന്വയ പോർട്ടലിൽ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്ത യോഗ്യരായ അധ്യാപക ഉദ്യോഗാർഥികളുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന നവംബർ പത്തിനും അനധ്യാപക ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 11 നും ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2252908
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
