ലക്ഷങ്ങളുടെ വാടക കുടിശിക: റിയാലിറ്റി ഷോ താരം ജിന്റോയുടെ ജിം ലേലം ചെയ്തു

MAY 12, 2026, 10:04 PM

ആലുവ: റിയാലിറ്റി ഷോ വിജയി പി.ഡി ജിന്റോയുടെ ഉടമസ്ഥതയില്‍ ആലുവയില്‍ പ്രവര്‍ത്തിച്ചിരുന്ന ജിം നഗരസഭ ലേലം ചെയ്തു. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശികയെ തുടര്‍ന്നാണ് നടപടി. നഗരസഭയുടെ ക്ളോക്ക് ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന 'ബോഡി ക്രാഫ്റ്റ് മള്‍ട്ടി ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ക്ളബ്' ആണ് ലേലം ചെയ്തത്.

ലേലത്തില്‍ 6.15 ലക്ഷം രൂപ ലഭിച്ചു. 6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. ഫോര്‍ട്ട്കൊച്ചിയില്‍ ജിം നടത്തുന്നയാളാണ് ലേലം വിളിച്ചെടുത്തത്. 10 ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് ഇപ്പോഴും നഷ്ടമാണ്. 2017 ലാണ് 2000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ജിന്റോ ജിം ആരംഭിച്ചത്. 2021 ന് ശേഷം നഗരസഭയില്‍ വാടക അടച്ചിട്ടില്ല. മൂന്നുമാസം മുന്‍പ് നോട്ടീസ് നല്‍കി മുറി നഗരസഭ സീല്‍ചെയ്തു. തുടര്‍ന്നാണ് ലേലനടപടികള്‍ ആരംഭിച്ചത്.

സെലിബ്രറ്റി ഫിറ്റ്നസ് ട്രെയ്നര്‍ എന്ന നിലയില്‍ ആലുവയില്‍ വാടക കുടിശിക നിലനില്‍ക്കേ മറ്റ് സ്ഥലങ്ങളില്‍ കൂടി ഇയാള്‍ ബ്രാഞ്ചുകള്‍ തുടങ്ങിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam