ഡൽഹി: റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് വർധിപ്പിച്ച് തീരുമാനം. ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവർക്കാണ് പുതിയ പരിഷ്കരണം ബാധകമാകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം കിലോമീറ്റർ അലവൻസ് 25 ശതമാനം വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനവും 20 ദിവസത്തെ ട്രാവലിങ് അലവൻസും അടിസ്ഥാനമാക്കിയാണ് കിലോമീറ്റർ അലവൻസ് കണക്കാക്കുന്നത്.
2024 മുതൽ ഡിയർനസ് അലവൻസ് (DA) അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായി ഉയർന്ന സാഹചര്യത്തിലാണ് ഈ പരിഷ്കരണം നടപ്പിലാക്കിയത്. ഏകദേശം രണ്ട് ലക്ഷം റെയിൽവേ ജീവനക്കാർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും എന്നാണ് കണക്കുകൂട്ടൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
