കണ്ണൂർ: കണ്ണൂരിലെ പിണറായി വിജയൻറെ വീട്ടിലെ ഇ ഡി റെയ്ഡ് അവസാനിച്ചു. സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്.
പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. സിപിഎമ്മിന്റെ പല നേതാക്കളും പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെത്തിയിരുന്നു.
അതേസമയം പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ അണികളുടെ പ്രതിഷേധം അതീരൂക്ഷമായി.
രോഷം പൂണ്ട സിപിഐഎം അണികൾ വീടിൻ്റെ ഗെയ്റ്റ് തള്ളി തുറക്കാൻ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്‍റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിന് മുന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചെരുപ്പും കുപ്പിയും എറിഞ്ഞു. മുതിര്‍ന്ന നേതാക്കളായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കൾ ഏറെ നേരം പണിപ്പെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്. പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിലാണ് വന്‍ സംഘര്‍ഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
