രണ്ടാം ബലാംത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല

MARCH 19, 2026, 3:44 AM

തിരുവനന്തപുരം: രണ്ടാം ബലാംത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല.അന്വേഷണ സംഘത്തിന്റെ ഹർജി കോടതി തള്ളി. മുൻ‌കൂർ ജാമ്യം നിലനിൽക്കുമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു.

നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ വിളിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരി കോടതിയിൽ പരാതി നൽകിയിരുന്നു. രാഹുൽ വിളിച്ചപ്പോൾ താൻ ഫോൺ എടുത്തില്ലെന്നും വാട്സ്ആപ്പ് കോൾ തനിക്ക് ബുദ്ധിമുട്ടായി എന്നും ഈ യുവതി പരാതിയിൽ പറയുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയിൽ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.

അതേസമയം, ഫോണുകളിൽ നിന്ന് അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യണമെന്ന് രാഹുലിന് കോടതി നിർദേശം നൽകി.ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

രണ്ടാം ബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴിയിൽ ക്രൂരലൈംഗിക അതിക്രമത്തിൻ്റെ വിവരങ്ങളാണ് ഉള്ളത്.വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോകുകയും, അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി.

ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗികാതിക്രമം തുടർന്നു എന്നും അതീജീവിത നൽകിയ മൊഴിയിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam