കോഴിക്കോട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

MARCH 25, 2026, 3:28 AM

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുല്‍ ഗാന്ധി എത്തില്ല.പകരം പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് കോഴിക്കോട്ടെത്തും.സോണിയാ ഗാന്ധി ആശുപത്രിയിൽ ആയതിനാലാണ് രാഹുൽ പങ്കെടുക്കാത്തത്.എന്നാൽ, ഇന്നത്തെ പരിപാടിയിൽ ചില സർപ്രെസുകൾ ഉണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

ഇന്ന് കടപ്പുറത്ത് നടക്കുന്ന പ്രചാരണ റാലിയിൽ ഖാർഗെ മുഖ്യാതിഥിയാവും.കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യു.ഡി.എഫ് പ്രവർത്തകർ റാലിയുടെ ഭാഗമാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

അതേസമയം, ​പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിലെത്തും. നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാമാർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam