തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഈശ്വർ.
വ്യാപകമായി പ്രചരിച്ച പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചതാണ്.
ദിലീപിൻ്റെ കാര്യത്തിൽ താൻ പറഞ്ഞത് ശരിയാണ്. കേസിൽ ദിലീപിനെതിരെ തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയെന്നാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞത്. .
ഒരു വനിത ജഡ്ജിക്കെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തുന്നു. ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ടെന്ന് പറഞ്ഞ രാഹുൽ കണ്ണിൽ പൊടിയിടാനെങ്കിലും ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
