ഗവർണർക്കെതിരെയുള്ള അസഭ്യ മുദ്രവാക്യം; പൊലീസിൽ പരാതി നൽകി BJP

JANUARY 9, 2024, 5:32 PM

ഇടുക്കി: ഗവർണർക്കെതിരായ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ അസഭ്യ മുദ്രവാക്യം വിളിയിൽ പൊലീസീൽ പരാതി നൽകി ബിജെപി. 

ഭരണഘടന പദവിയിലുള്ള വ്യക്തിയെ അപമാനിച്ചാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി പരാതി നൽകിയത്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ഇടുക്കി സന്ദർശനത്തിനിടെയാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ അസഭ്യ മുദ്രവാക്യം ഉയർന്നത്. 

vachakam
vachakam
vachakam

ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് പൊലീസിൽ പരാതി നൽകിയത്. തൊടുഴയിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനായാണ് ​ഗവർണർ ഇടുക്കിയിലെത്തിയത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam