ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രയാഗ മാർട്ടിന്‍

OCTOBER 8, 2024, 10:38 AM

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രയാഗ മാർട്ടിന്‍ രംഗത്ത്. കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രയാഗ മാർട്ടിന്റെ പ്രതികരണം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് താരത്തിന്റെ പ്രതികരണം.

ഹ..ഹാ.ഹി..ഹു!  എന്നാണ് പ്രയാഗ മാർട്ടിൻ  ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടത്. ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ഉടൻ ചോദ്യംചെയ്യും എന്നാണ് പുറത്തു വരുന്ന വിവരം. 

ഇരുവർക്കും സ്റ്റേഷനിൽ എത്താൻ  മരട് പൊലീസ് നിർദേശം നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. താരങ്ങൾ ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി ഉപയോഗിക്കാൻ തന്നെയാണെന്ന സംശയത്തിലാണ് പൊലീസ്. നടന്നത് ലഹരി പാർടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam