തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി ആയിരുന്നു ആക്രമണം. കുപ്പി കൊണ്ടാണ് കയ്യിൽ കുത്തിയതെന്നാണ് വിവരം.
കയ്യിൽ 6 തുന്നലുണ്ട്. പൂജപ്പുര എസ്ഐ സുധീഷിനെ ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. സുധീഷിന്റെ കയ്യിലാണ് കുത്തേറ്റത് .
ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുധീഷിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടാനായി പൊലീസ് പോവുകയായിരുന്നു.
വയറു ലക്ഷ്യമാക്കിയാണ് കുത്താൻ ശ്രമിച്ചതെങ്കിലും കയ്യിലാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ശേഷം ശ്രീജിത്ത് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്