കൊച്ചി : കേരള സ്റ്റേറ്റ് ഇൻ്റസ്ട്രിയൽ എന്റർപ്രൈസിസ് എംഡിയായ ഡോ.ശ്രീകുമാറിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗീകാരോപണ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയിൽ മ്യൂസിയം പൊലീസ് അപേക്ഷ നൽകി. ഓഫീസിൽ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ശ്രീകുമാർ പെരുമാറിയെന്നാണ് പരാതി.
എന്നാൽ പിഎഫിലെ അടക്കം ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ പരാതിയെന്നാണ് ശ്രീകുമാർ പറയുന്നത്. രഹസ്യമൊഴിക്കു ശേഷമായിരിക്കും ശ്രീകുമാറിന്റെ മൊഴി രേഖപ്പെടുത്തു.
കെ എസ് ഐ ഇ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് ഡോ.ബി.ശ്രീകുമാറിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. ഓഫീസിൽ വച്ച് ലൈംഗികചുവയോടെ പെരുമാറിയെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്