കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

MARCH 23, 2026, 7:51 AM

കോഴിക്കോട്: കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് സ്ഥാനാർഥികൾക്ക് വേണ്ടി നെട്ടോട്ടം ഓടുകയായിരുന്നു എൽഡിഎഫ് എന്നും കൊണ്ടു പോയി സ്ഥാനാർഥിയക്കുമോ എന്നു പേടിച്ചു അങ്ങാടികളിൽ ആളുകൾക്ക് നിൽക്കാൻ മടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പരാജയം തെരെഞ്ഞെടുപ്പിന് മുന്നേ സമ്മതിച്ചു കൊണ്ടാണ് എൽഡിഎഫിന്‍റെ പോക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളോട് എൽഡിഎഫ് ബന്ധം സ്ഥാപിക്കുന്നത് പരസ്യ ബോർഡുകളിൽ മാത്രമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. 

എൽ‍ഡിഎഫിന് ജനങ്ങളോട് നേരിട്ട് ബന്ധം ഇല്ല. ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതാണ് യുഡിഎഫിന്‍റെ പരസ്യം. ജനം യുഡിഎഫിന് വേണ്ടി കാത്തിരിക്കുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam