യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം

OCTOBER 28, 2025, 8:50 PM

  കൊച്ചി : യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച ആൾ കൊച്ചിയിൽ പിടിയിൽ. 

മലപ്പുറം സ്വദേശി അജിത്തിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി നോക്കുകയായിരുന്നു അജിത്ത്.  ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയിരുന്നു.

ട്രെയിനിയായി എത്തിയ യുവതിയുടെ ഫോൺ വൈഫൈ ഉപയോഗവുമായി ബന്ധപ്പെട്ട് എന്ന പേരിൽ ഇയാൾ പലതവണ പരിശോധിച്ചു.

vachakam
vachakam
vachakam

യുവതിയുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങൾ അവരറിയാതെ സ്വന്തം ഫോണിലേക്ക് അയക്കുകയായിരുന്നു. മദ്യപിച്ചും അല്ലാതെയും പലതവണ ഇയാൾ യുവതിയെ ശല്യം ചെയ്തു. സ്ഥാപനത്തിൽ പരാതിപ്പെട്ടപ്പോൾ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

 പിന്നാലെ യുവതിക്ക് അഞ്ജാത വാട്സാപ്പ് കോൾ വരികയും സ്വകാര്യ ദൃശ്യങ്ങൾ കയ്യിലുണ്ട് പണം തന്നില്ലെങ്കിൽ അവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗൗരവമായി എടുത്തില്ലെങ്കിലും നമ്പറിൽ നിന്ന് സ്വന്തം ഫോട്ടോകൾ ലഭിച്ചതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam