എ.കെ.ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? 

SEPTEMBER 5, 2024, 6:50 AM

തിരുവനന്തപുരം:  എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ വീണ്ടും പടയൊരുക്കം. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം എൻസിപിയിൽ ശക്തമായി ഉയരുകയാണ്. 

എൻസിപിയിൽ മന്ത്രിമാറ്റ ചർച്ചകൾ സജീവമായിരിക്കെ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 

പാർട്ടിയിലെ ചർച്ച പി സി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രി സ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതേസമയം, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ എംഎല്‍എ സ്ഥാനം രാജി വെക്കുമെന്ന് ശശീന്ദ്രൻ ആവർത്തിച്ചു. ചർച്ചയ്ക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി.

vachakam
vachakam
vachakam

തോമസ് കെ തോമസ് എംഎൽഎയാണ് എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനാണ് സമ്മർദ്ദം ചെലുത്തുന്നത്.  രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരുന്നു. 

 അദ്ദേഹത്തിന് പി സി ചാക്കോയുടെ പിന്തുണയുണ്ട്. മന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ ശശീന്ദ്രൻ തയ്യാറാകണമെന്നാണ് ഇരുവരുടെയും ആവശ്യം. എന്നാൽ ശശീന്ദ്രൻ ഈ ആവശ്യത്തോട് ശശീന്ദ്രന്‍ ഒട്ടും വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാൽ താൻ എംഎൽഎ സ്ഥാനവും രാജിവെക്കും എന്നാണ് ശശീന്ദ്രൻ്റെ ഭീഷണി. വിഷയത്തില്‍ തോമസ് കെ തോമസ്   ശരത് പവാരിനെ കാണും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam