പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

APRIL 18, 2024, 6:29 PM

കണ്ണൂര്‍: പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റില്‍. വടകര മടപ്പള്ളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശികളായ രജിലേഷ്, സജിലേഷ് എന്നിവരാണ് അറസ്റ്റിലായത്.കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്.

ബോംബ് നിർമിക്കാനുള്ള വെടിമരുന്ന് വാങ്ങിയത് ബാബുവില്‍ നിന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസില്‍ ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്.

രണ്ടാം പ്രതി ഷെറിൻ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ ഒന്നിനായായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്.

vachakam
vachakam
vachakam

പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ ടെറസില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam