പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹമെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്ത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളും ആരംഭിച്ചു. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് കാണാതായ യുവാക്കളുടെതാണെന്ന് വ്യക്തമായത്.
പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചത്. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്