പാലക്കാട്: പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവെച്ചു. സീറ്റ് നല്‍കാതെ അവഗണിച്ചെന്ന് ആരോപിച്ചാണ് രാജി.
ചിറ്റൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലറായിരുന്ന കെ സി പ്രീതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. നെന്മാറ സീറ്റ് നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി അവസാന നിമിഷം മാറ്റിയെന്നും കെ സി പ്രീത് പറഞ്ഞു.
വിഭാഗീയതയുടെ ഭാഗമായാണ് സീറ്റ് അവഗണിച്ചതെന്ന് പ്രീത് പറഞ്ഞു. മുന്‍ എംഎല്‍എ കെ എ ചന്ദ്രന്റെ മകനാണ് കെ സി പ്രീത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
