തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ !

MAY 1, 2025, 10:04 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് നാളെ മുതൽ ചാർജ്ജ് കൂടും. നാളെ മുതൽ പത്ത് രൂപയാണ് നിരക്ക് ഈടാക്കുക.

മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം. എല്ലാ ഒപി കൗണ്ടറുകൾക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോർഡ് സ്ഥാപിക്കും.

മെയ് ഒന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇന്ന് അവധി ദിനമായതിനാൽ അടുത്ത ദിവസം മുതൽ ചാർജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം.

vachakam
vachakam
vachakam

പുതിയ ഒപി ടിക്കറ്റിന് രണ്ട് മാസമാണ് കാലാവധി. എന്നാൽ ഡോക്ടർ മരുന്ന് കുറിച്ച് നൽകിയതിന് ശേഷം ഒപി ടിക്കറ്റിൽ സ്ഥലമില്ലെങ്കിൽ വീണ്ടും പത്ത് രൂപ നൽകി പുതിയ ഒപി ടിക്കറ്റ് എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. വേറൊരു വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിലും പുതിയ ഒപി ടിക്കറ്റ് എടുക്കണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam