പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കും ഓണ സഹായം; 45 കോടി രൂപ അനുവദിച്ച് സർക്കാർ

SEPTEMBER 10, 2024, 5:46 PM

പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌ ഓണത്തിൻ്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം അനുവദിച്ച് സർക്കാർ. 

മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ്‌ തുക ലഭ്യമാക്കിയത്‌. 8,94,922 തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യം ലഭ്യമാക്കുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 

കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്‌, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യമാണ്‌ വിതരണം ചെയ്യുന്നത്‌.

പൊതുമേഖലാ സ്ഥാപന ഓഫീസർമാർക്കും 2,750 രൂപ ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. ധന വകുപ്പാണ് ഉത്തരവിറക്കിയത്. ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാർക്ക്‌ 1,250 രൂപയും ഉത്സവബത്ത ലഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam