പ്രവാസികള്‍ക്കായി എന്‍.ആര്‍.ഐ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും

MARCH 10, 2026, 10:16 AM

തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്ത് പുതിയതായി എൻ.ആർ.ഐ പോലീസ് സ്റ്റേഷൻ ആരംഭിക്കും. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്.

വിദേശത്ത് ജീവിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ നിയമ-സാമ്പത്തിക-സുരക്ഷാ പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ വഴിയുള്ള അനിയന്ത്രിതമായ തട്ടിപ്പുകള്‍, സൈബര്‍ നിക്ഷേപ  തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍ എന്നിവയാണ് ഇവയില്‍ ചിലത്.

നാട്ടില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് ഏര്‍പ്പെടുത്തിയവരില്‍ നിന്നു പോലും മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രവാസികളെ പ്രയാസത്തിലാക്കുന്നുണ്ട്.

vachakam
vachakam
vachakam

അനധികൃത വിദേശ തൊഴില്‍-വിദ്യാഭ്യാസ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, എമിഗ്രേഷന്‍ ആക്ടിന്‍റെ പഴുതുകള്‍ മുതലെടുത്തുള്ള തട്ടിപ്പുകള്‍ എന്നിയും ഇവര്‍ നേരിടുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക കേരള സഭാ സെക്രട്ടേറിയറ്റ് നോര്‍ക്ക പോലീസ് സ്റ്റേഷന്‍ രൂപീകരിക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചത്.

ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ സെല്‍ എസ്.പിയുടെ ചുമതലയില്‍ ഒരു എന്‍.ആര്‍.ഐ പോലീസ് സ്റ്റേഷന്‍ രൂപീകരിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.  ഇൻസ്പെക്ടർ - 1, സബ് ഇൻസ്പെക്ടർ - 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ - 6, സീനിയർ സിവിൽ പോലീസ് ഓഫീസർ - 5, സിവിൽ പോലീസ് ഓഫീസർ - 7 എന്നിങ്ങനെ 25 തസ്തികകൾ ഇതിനായി സൃഷ്ടിക്കും. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam