തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലയില്‍ തീരുമാനമായതായി റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പകരം തളിപ്പറമ്പില്‍ എന്‍ സുകന്യ ജനവിധി തേടും എന്നാണ് ലഭിക്കുന്ന വിവരം. എന്‍ സുകന്യ, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഭാര്യയുമാണ്. പാർട്ടിയുടെ ചില ഭാഗങ്ങൾ വി കെ ശ്യാമളയെ പരിഗണിച്ചെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
പയ്യന്നൂരില്‍ പാർട്ടി ഫണ്ട് വിവാദം ഉണ്ടായെങ്കിലും ടി ഐ മധുസൂദനെ തന്നെ മത്സരിപ്പിക്കാനാണ് സിപിഐഎം തീരുമാനം. മറ്റ് മണ്ഡലങ്ങളില്‍ തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ വരാനിടയുണ്ട്. മുന്‍ മന്ത്രി കെ കെ ശൈലജ, സ്പീക്കര്‍ എന്‍ എം ഷംസീർ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ ഇപ്പോഴും തീർച്ചയായിട്ടില്ല.
മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പരിഗണനയിൽ ഉണ്ട്. പേരാവൂരില്‍ കെ കെ ശൈലജയെ പരിഗണിക്കാമെന്നും, തലശേരിയില്‍ കാരായി രാജന്റെ പേര് പരിഗണനയിലുണ്ട് എന്നും വിവരങ്ങൾ ഉണ്ട്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മത്സരത്തിനുള്ള തീരുമാനം പിബി അംഗങ്ങൾ തീരുമാനിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
