'ഗവർണറുടെ വിഡ്ഢി വേഷം കേന്ദ്രസർക്കാർ പിന്തുണയോടെ ': എം വി ഗോവിന്ദൻ

JANUARY 28, 2024, 11:42 AM

 തിരുവനന്തപുരം :  ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ. 

'ഭരണഘടനയിൽ ബാഹ്യമായ ഇടപെടൽ നടത്തുന്നു. സാധാരണ പ്രവർത്തിക്കും പോലെ അല്ല ഗവർണർ പ്രവർത്തിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകർ വണ്ടിക്ക് അടിച്ചു എന്നത് ശുദ്ധ കളവെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി.

പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നടക്കം വളരെ വ്യക്തമാണ്. പലതുമെന്ന പോലെ ഇതും കളവാണ്. മറ്റു ചില ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏശില്ല. തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല.

vachakam
vachakam
vachakam

ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടാനില്ല. എക്സ് പോയ വൈ വരും അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം.

ചിലപ്പോൾ ഇനിയും ഇതുപോലുളള ആർഎസ് എസുകാരനാകും വരുന്നത്. സിആർപിഎഫ് വന്നത് കൊണ്ട് ആരും ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല'.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam