യു. പ്രതിഭയെ അധിക്ഷേപിച്ചതിന് സസ്പെൻഷനിലായിരുന്ന മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെ പാർട്ടി തിരിച്ചെടുത്തു

MAY 30, 2026, 8:59 AM

ആലപ്പുഴ: കായംകുളത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ യു. പ്രതിഭയെ അധിക്ഷേപിച്ച മുസ്ലിം ലീഗ് നേതാവിനെ തിരിച്ചെടുത്തു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റും യുഡിഎഫ് ചെയർമാനുമായിരുന്ന എ. ഇർഷാദിനെയാണ് ലീഗ് സംസ്ഥാന നേതൃത്വം തിരിച്ചെടുത്തത്.

അതേസമയം, തിരിച്ചെടുത്തതിന് പിന്നാലെ പരിഹാസവുമായി യു. പ്രതിഭ രംഗത്തുവന്നിരുന്നു.ഈ മൊതലിനെ തിരിച്ചെടുത്തോ ഗയ്‌സ് എന്ന് ഫേസ്ബുക്കിൽ യു. പ്രതിഭ ചോദിച്ചു. എന്തൊക്കെ നാടകങ്ങൾ ആയിരുന്നുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞതൊക്കെ ആവിയായോ എന്നും പ്രതിഭ അഭിപ്രായപ്പെട്ടു.

വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോള്‍ ചെയ്തില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് കൺവെൻഷനിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം നടന്നത്.തുടർന്ന് ലീഗ് ഇയാളെ പുറത്താക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam