കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എംടിക്ക് വിദഗ് ഡോക്ടർമാരുടെ നേതൃത്വത്തിൽ തീവ്രപരിചരണം തുടരുകയാണ്.
കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് എം.ടിയുടെ ആരോഗ്യസ്ഥിതി മോശമായത്.
കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ്, എഴുത്തുകാരൻ എം.എൻ കാരശ്ശേരി തുടങ്ങിയവർ ആശുപ്രതിയിലെത്തി എംടിയെ കണ്ടിരുന്നു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.
ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെയാണ് എം.ടി ഐസിയുവിൽ തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്