തിങ്കളാഴ്ചത്തെ വോട്ടെണ്ണല്‍: സുരക്ഷാ ക്രമീകരണങ്ങളെല്ലാം സുസജ്ജമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

MAY 3, 2026, 6:03 AM

തിരുവനന്തപുരം: വോട്ടെണ്ണലിനുള്ള സുരക്ഷാക്രമീകരണങ്ങളെല്ലാം സജ്ജമാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍കര്‍ അറിയിച്ചു. 20,028 സര്‍വീസ് പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി ലഭിച്ചതോടെ ആകെ വോട്ടിങ് ഏകദേശം 79.70 ശതമാനം ആയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശീലനം ലഭിച്ച 17,565 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാച്ചുമതലയ്ക്കായി 32,301 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 20 കമ്പനി കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. ഈ പ്രാവശ്യം ക്യുആര്‍ കോഡ് അടിസ്ഥാനത്തില്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ കൗണ്ടിങ് സ്റ്റേഷനില്‍ കയറാന്‍ കഴിയൂ.

വോട്ടെണ്ണല്‍ കഴിഞ്ഞ് 48 മണിക്കൂര്‍ വരെ പെരുമാറ്റ ചട്ടം നിലനില്‍ക്കും. മെയ് ആറ് വരെയാണ് നിലവില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതില്‍ മാറ്റംവരുത്താന്‍ അധികാരമുണ്ട്. ആഹ്ലാദ പ്രകടനത്തില്‍ നിയന്ത്രണം വരുത്താന്‍ ജില്ലാ ഭരണ സംവിധാനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam