താനൂർ: മലപ്പുറം താനൂരിൽ ഗവൺമെന്റ് കോളേജിന്റെ ഒന്നാംഘട്ട കെട്ടിട ഉദ്ഘാടനം കായികമന്ത്രി എത്തുംമുമ്പ് പൂർത്തിയായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിശ്ചയിച്ച സമയത്ത് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇതിനിടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്ന കായികമന്ത്രി വി അബ്‌ദുറഹിമാൻ ഉദ്ഘാടനം ഇതിനകം നടന്നുവെന്ന വിവരം അറിഞ്ഞതോടെ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.
അതേസമയം താൻ എത്തും മുമ്പേ ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധിച്ച് കായികമന്ത്രി പരിപാടി ബഹിഷ്‌കരിച്ചതായാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
