ബിജെപി ജനപ്രതിനിധികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച: കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരെ പരിഗണിച്ചില്ലെന്ന് പരാതി

FEBRUARY 15, 2026, 11:21 PM

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരെ പരിഗണിച്ചില്ലെന്ന് പരാതി. 

പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഫെബ്രുവരി ഒമ്പതിനാണ് ദില്ലിയിലേക്ക് പോയത്. തിരുവനന്തപുരം നഗരസഭയിലെ 50 ബിജെപി കൗൺസിലർമാരും ദില്ലിക്ക് പോയിരുന്നു.

മേയർ വി വി രാജേഷും യാത്രയിലുണ്ടായിരുന്നു. ദേശീയ തലത്തിലെ നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രക്കായി പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായെന്നാണ് ഉയരുന്ന പരാതി.

vachakam
vachakam
vachakam

 പാർട്ടി പ്രതിസന്ധി നേരിടുന്ന ജില്ലകളെ നേതൃത്വം അവഗണിച്ചുവെന്നും ബലിദാനികളുടെ ജില്ലയിൽ നിന്ന് ഒരാളെയും ഉൾപ്പെടുത്തിയില്ല എന്നുമാണ് പരാതി. പാർട്ടിക്കായി ജീവൻ ബലിയർപ്പിച്ചവർ ഏറെയുള്ള ജില്ലയായാണ് കണ്ണൂരിനെ കണക്കാക്കുന്നത്.

കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ നാല് സീറ്റ് ബിജെപി നേടുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗിന്റെ ശക്തമായ വേരോട്ടമുള്ള കടുത്ത മത്സരത്തിന് വേദിയായ മലപ്പുറം എടപ്പാൾ പഞ്ചായത്തിൽ അഞ്ച് അംഗങ്ങളാണ് എൻഡിഎക്കുള്ളത്.

എന്നാൽ ഇവരെയൊന്നും പ്രധാനമന്ത്രിയെ കാണാനുള്ള യാത്രയിൽ ഉൾപ്പെടുത്തിയില്ല എന്നാണ് ഉയരുന്ന ആക്ഷേപം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam