വിഴിഞ്ഞത്ത് മതിയായ രേഖകളില്ലാതെ മത്സ്യ ബന്ധനം: തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ പിടികൂടി 

JANUARY 6, 2026, 7:29 PM

തിരുവനന്തപുരം:  മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് പട്രോളിംഗ് സംഘം പിടികൂടി. 

സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരുടെ പക്കൽ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്. പിന്നാലെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യന്‍റെ ട്രോളർ ബോട്ടും രാമനാഥപുരം സ്വദേശി ആന്‍റണിയുടെ ട്രോളർ ബോട്ടുമാണ് പിടികൂടിയത്. വിഴിഞ്ഞത്ത് നിന്നും ഏഴ് കിലോമീറ്റർ ഉള്ളിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. 

vachakam
vachakam
vachakam

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എസ്.രാജേഷിന്‍റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്‌മെന്‍റ് പട്രോളിംഗ് ബോട്ടിലും ധീര എന്ന വള്ളങ്ങളിലുമായി മറൈൻ എന്ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്ത് നിന്നും പരിശോധനയ്ക്കിറങ്ങിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam