മലപ്പുറം: ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
മുൻ എംഎൽഎ പി വി അന്‍വറിന്‍റെ സഹോദരി പുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്.
കൂട്ടുപ്രതികളായ 17ആം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19ആം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരാണ് കേസിൽ വിചാരണ നേരിട്ടത്. 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും.
കേസിൽ രണ്ടാം പ്രതിയായ പി വി അൻവർ അടക്കം 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്. വിവാദമായ മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്