തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ സ്ത്രീയും പുരുഷനും ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട്. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.30ന് കടന്നുപോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ബന്ധുക്കളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവം ആത്മഹത്യയാണോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.
വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്