തിരുവനന്തപുരം: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്.മമ്മൂട്ടിയെ നേരിട്ട് വിളിച്ചാണ് ആശംസകള്‍ അറിയിച്ചത്.
ഭ്രമയുഗം പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇപ്പോഴും തയ്യാറാകുന്നത് അഭിനന്ദനാര്‍ഹമാണ്. മതിയായ അംഗീകാരമാണെന്ന് കരുതുന്നുവെന്ന് അദേഹം പറഞ്ഞു.
മലയാള സിനിമയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരമാണിതെന്നും മമ്മൂട്ടി എല്ലാ പുരസ്‌കാരങ്ങള്‍ക്കും മുകളിലാണെന്നും മന്ത്രി വ്യക്തമാക്കി.മഞ്ഞുമ്മല്‍ ബോയ്‌സിനും കിഷ്‌കിന്ധാകാണ്ഠത്തിനും പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതെല്ലാം കിട്ടിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
