കോടികൾ തട്ടിയെന്ന പരാതി; മലപ്പുറത്ത് ലീഗ് ജില്ലാ പഞ്ചായത്ത് അംഗം പൊലീസ് കസ്റ്റഡിയിൽ

AUGUST 1, 2025, 12:28 AM

മലപ്പുറം: പദ്ധതികളുടെ ലാഭം വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പരാതിയിൽ മലപ്പുറത്ത് ലീഗ് ജില്ലാ പഞ്ചായത്ത് അംഗം കസ്റ്റഡിയിൽ.

മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മക്കരപറമ്പ് ഡിവിഷൻ മുസ്ലീം ലീഗ് അംഗം ടി.പി. ഹാരിസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 200ൽ അധികം ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ ഹാരിസ് 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി ലഭിച്ചത്.

vachakam
vachakam
vachakam

പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം കൈക്കലാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam