തിരുവനന്തപുരം: കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നില്‍. കൊരട്ടി, മാള, ആളൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്. മൂന്ന് കേസുകളിലായി 68 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആര്‍
കൊരട്ടിയിലെയും ആളൂരിലെയും ഓരോ കേസില്‍ പ്രതിപ്പട്ടികയിലുള്ളത് മാള എ.എസ്.ഐ എം.ജി വിനോദ്കുമാറാണ്. എ.എസ്.ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മറ്റ് പ്രതികളെല്ലാം ഒളിവിലാണെന്നും അവര്‍ മുന്‍ കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നുമാണ് പൊലീസ് കേരള ബാങ്കിന് നല്‍കിയ വിശദീകരണം.
തട്ടിപ്പ് സംബന്ധിച്ചുള്ള വിവരം ഉദ്യോഗാര്‍ഥികള്‍ കേരള ബാങ്കിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇതേക്കുറിച്ച് ബാങ്കും അന്വേഷിച്ചത്. കഴിഞ്ഞ ദിവസം ബാങ്ക് പത്രക്കുറിപ്പും ഇറക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്