'വോട്ടിന് വേണ്ടി  പെണ്ണുങ്ങളെ കാഴ്ചവെക്കരുത്'; സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഐഎം നേതാവ്

DECEMBER 15, 2025, 8:42 AM

മലപ്പുറം: വനിതാ ലീഗ് നേതാക്കൾക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഐഎം നേതാവ്.

വോട്ടിന് വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുതെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മുൻ ലോക്കൽ സെക്രട്ടറി കെ വി മജീദിൻറെ പരാമർശം.

'വാർഡ് പിടിച്ചെടുക്കാൻ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്. ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങൾ പെണ്ണുങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാൽ മതി.

vachakam
vachakam
vachakam

അല്ലെങ്കിൽ പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കട്ടെ. ഞങ്ങളുടെ മക്കൾ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭർത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്', മജീദ് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവർത്തകർക്ക് എതിരെയാണ് മജീദിന്റെ വിവാദ പരാമർശങ്ങൾ.  മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാർഡിൽ വിജയിച്ചതിന് പിന്നാലെയായിരുന്നു അധിക്ഷേപ പ്രസംഗം. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam