പുനലൂർ എൽഡിഎഫിനൊപ്പം; സി അജയപ്രസാദിന് മിന്നും ജയം

MAY 4, 2026, 4:18 AM

പുനലൂർ: പുനലൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി അജയപ്രസാദിന് മിന്നും ജയം. 21529 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

സി അജയപ്രസാദ് 71944 വോട്ടുകള്‍ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ യുഡിഎഫ് സ്ഥാനാർത്ഥി നൗഷാദ് യൂനൂസ് 50415 വോട്ടുകളും എൻഡിഎയിലെ രഘുനാഥ് കുമുകുംചേരി 15393 വോട്ടുകളും നേടി.

പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണ് പുനലൂർ നിയമസഭ മണ്ഡലം.

vachakam
vachakam
vachakam

1982ലും 1984ലും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും 1991ൽ കോൺഗ്രസും ജയിച്ചിട്ടുണ്ട്. മറ്റ് മുഴുവൻ തെരഞ്ഞെടുപ്പിലും സിപിഐ ആണ് മണ്ഡലത്തിൽനിന്ന് വിജയിച്ച് കയറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷം മണ്ഡലം നിലനിർത്തിയിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam