നാട്ടുകാര്‍ എതിർത്തിട്ടും കല്ലടയാറ്റില്‍ ഇറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

NOVEMBER 1, 2024, 10:02 PM

അടൂർ: കല്ലടയാറിന്റെ ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടു പേർ മുങ്ങി മരിച്ചതായി റിപ്പോർട്ട്. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സ്വാലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്.

രക്ഷിതാക്കള്‍ ഉള്‍പ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബെയ്‌ലി പാലത്തിനടുത്തുള്ള മണ്ഡപം കടവില്‍ ഇറങ്ങിയതായിരുന്നു ഇവർ എന്നാണ് ലഭിക്കുന്ന വിവരം. 

അതിസമയം ഇവരെ നാട്ടുകാര്‍ പിന്തിരിപ്പിച്ചെങ്കിലും വീണ്ടും എത്തി ആറ്റിലിറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുഹമ്മദ് സ്വാലിക്കിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കില്‍ പെട്ടത്. മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി.എം.ഐ സ്‌കൂളിന് സമീപത്തുള്ള കടവില്‍ നിന്നാണ് സോലികിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്മലിന്റേത് ഒന്നരമണ്ഡപം കടവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ താഴെയുള്ള കൊളശ്ശേരി കടവില്‍നിന്നും കണ്ടെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam