മലപ്പുറം: എം.എൽ.എ പി.വി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലീം ലീഗ്. അൻവറിൻ്റെ തുറന്ന് പറച്ചിൽ സ്വാഭാവികമായും യു.ഡി.എഫിൽ ചർച്ചയാകുമെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'പിആർ ഏജൻസിയുമായി മുന്നോട്ട് പോയാല്‍ അൻവർ മാത്രമല്ല കൂടുതല്‍പേർ എല്‍ഡിഎഫില്‍ നിന്ന് പുറത്തുവരും. മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണെങ്കില്‍ അംഗീകരിക്കാം. പക്ഷേ പിആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നു.
ബിജെപി ഉപയോഗിക്കുന്ന ആധുധമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. പി വി അൻവർ ആരോപിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. അൻവർ പി ശശിക്കെതിരായി ആരോപിച്ച കാര്യങ്ങളും ഗൗരവമുള്ളതാണ്. ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയാണ് വേണ്ടത്.
ആര് ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാനാവില്ല. നിലമ്ബൂരില്‍ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്'- പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്