പരസ്യ ഭിന്നസ്വരങ്ങൾക്ക് കടിഞ്ഞാണിട്ട് കെപിസിസി; മീഡിയ പാനലിസ്റ്റുകൾക്ക് കർശന മാർഗനിർദേശം

JULY 19, 2026, 12:47 AM

തിരുവനന്തപുരം: നേതൃത്വത്തെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ തുടരുന്നതിനിടെ കോൺഗ്രസ് മീഡിയ പാനലിസ്റ്റുകൾക്ക് കർശന നിർദേശവുമായി കെപിസിസി. വിവാദങ്ങൾക്കിടെ ഭിന്നസ്വരം ഒഴിവാക്കി പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ മാത്രം പൊതുവേദികളിൽ അവതരിപ്പിക്കണമെന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് നിർദേശിച്ചിരിക്കുന്നത്.

മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിയുടെ നയങ്ങളും ഔദ്യോഗിക നിലപാടുകളും മാത്രമേ അവതരിപ്പിക്കാവൂ എന്നും, പാർട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ജനങ്ങൾക്കിടയിലെ വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കുന്ന പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളോ സംഘടനാ വിഷയങ്ങളോ പൊതുവേദികളിൽ പരസ്യമായി ഉന്നയിക്കരുത്. അത്തരം വിഷയങ്ങൾ പാർട്ടിയുടെ ആഭ്യന്തര വേദികളിൽ ചർച്ച ചെയ്ത് സംഘടനാ സംവിധാനത്തിലൂടെ പരിഹരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പാർട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും, മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പാർട്ടിയുടെ ഐക്യവും അച്ചടക്കവും ഉയർത്തിപ്പിടിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

മീഡിയ ചെയർപേഴ്‌സണും കെപിസിസി ജനറൽ സെക്രട്ടറിയുമായ ദീപ്തി മേരി വർഗീസാണ് പാനലിസ്റ്റുകൾക്ക് മാർഗനിർദേശങ്ങൾ നൽകിയത്. നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെയും ഇടപെടലിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam