യുവതി ഭർതൃവീട്ടിൽ ആത്മഹത്യചെയ്തതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. കാരശ്ശേരി കൂമ്പാറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) ആണ് മരിച്ചത്. മാതാവ് കാരമൂല ഇളയിടത്ത് സൈദത്തുന്നിസ മകളുടെ മരണത്തിൽ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആണ് താമരശ്ശേരി ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്.
അതേസമയം രണ്ടുകുട്ടികളുടെ മാതാവായ ഷഹർബാനെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടിലിൽ മുട്ടുകുത്തിനിൽക്കുന്ന നിലയിലായിരുന്നു മകളെ കണ്ടതെന്നാണ് അറിയാൻ സാധിച്ചതെന്നും മകളുടെ ഫോണിലെ മെസേജുകൾ വീട്ടുകാർ തന്നെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചതായി ഷഹർബാന്റെ മകൾ പറഞ്ഞറിഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
