നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

MARCH 21, 2026, 10:35 PM

മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.എന്നാൽ എൽഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലം പിടിച്ചെടുക്കാനായി മത്സരിക്കാം എന്ന് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല ആർക്ക് എന്നതിൽ ഹൈക്കമാൻഡ് തീരുമാനം പ്രവർത്തകരും നേതാക്കളും കാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ സുധാകരൻ നിർബന്ധം പിടിച്ചുവെന്ന് അഭിപ്രായമില്ല. എംപിമാർ മത്സരിക്കണമെന്ന അധ്യായം അടച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇതിൽ മാറ്റമുണ്ടോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലായെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് ചുമതല കൈമാറ്റ തീരുമാനം കേരളത്തിലെ പ്രവർത്തകരും നേതാക്കളും പ്രതീക്ഷിച്ചിരിക്കുന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam