ആലപ്പുഴ: കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുസംബന്ധിച്ച് അദ്ദേഹം കെപിസിസി പ്രസിഡന്റിന് കത്തെഴുതിയിട്ടുണ്ട്.
കുട്ടനാട്ടിലെ പൊതുജനവികാരം കോൺഗ്രസിന് അനുകൂലമാണെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മറ്റൊരു സീറ്റ് നൽകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. സീറ്റ് മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും.
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ കൊടിക്കുന്നിൽ സുരേഷും താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റാകുമോ എന്ന് ചോദിച്ചപ്പോൾ, പ്രസിഡന്റ് സ്ഥാനത്തിന് താൻ യോഗ്യനാണെന്ന് അദ്ദേഹം മറുപടി നൽകി. പാർട്ടി ഏൽപ്പിച്ച എല്ലാ ജോലികളും ഭംഗിയായി നിറവേറ്റിയതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്