അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കും; ലൈഫ് പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കെ.എം. ഷാജി

JUNE 20, 2026, 10:16 AM

കോഴിക്കോട്: ലൈഫ് പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കെ.എം. ഷാജി. ലൈഫിന് ബജറ്റില്‍ ഫണ്ട് വകയിരുത്തിയില്ലെന്ന് പറഞ്ഞ് ഇടതു പക്ഷം ബേജാറാകണ്ട കാര്യമില്ല. ലൈഫ് നിര്‍ത്തി, നിങ്ങളൊക്കെ വീട് നിര്‍മാണം നിര്‍ത്തിക്കോയെന്ന് ഗുണഭോക്താക്കളോട് പറയില്ല.

ലൈഫ് നിര്‍ത്തി വേറെ പദ്ധതി പ്രഖ്യാപിച്ചതു കൊണ്ട് ആളുകളുടെ പ്രശ്നം പരിഹരിക്കാന്‍ പോകുന്നില്ല. പ്രതികാര ബുദ്ധിയോടെ പദ്ധതിക്കെതിരെ സമീപനം എടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ലൈഫ് പദ്ധതി വഴിയില്‍ വെച്ച് ബ്ലോക്ക് ചെയ്ത് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് കൊടുക്കാതിരിക്കില്ല. അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കാന്‍ പദ്ധതിയുണ്ടാകും. ലൈഫ് നടത്തിക്കൊണ്ടു പോകുന്നതില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കെ.എം. ഷാജി പറഞ്ഞു.

vachakam
vachakam
vachakam

ലൈഫ് പദ്ധതിയില്‍ ചില പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങൾ ഉള്ളതു കൊണ്ടാണ് കുന്ദമംഗലത്തെ ഫ്ലാറ്റ് സമുച്ചയത്തിന്‍റെയുള്‍പ്പെടെ നിര്‍മ്മാണം നിലച്ചത്. ലൈഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. ലൈഫിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വന്ന പ്രശ്നങ്ങളെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam