തിരുവനന്തപുരം: ആഭ്യന്തരം, വനം - വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള സെലക്ഷൻ മാനദണ്ഡങ്ങളിൽ ഇനിമുതൽ മാറ്റം.
തെരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കിൽ ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
പല്ലിന്റെ പേരിൽ അയോഗ്യത ചൂണ്ടിക്കാട്ടി പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മുത്തു എന്ന യുവാവിന് ബീറ്റ് പൊലീസ് ഓഫീസർ തസ്തികയിൽ നിയമനം നിഷേധിച്ചത് നേരത്തെ വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്