"എന്നെ പിച്ചി ചീന്തി മതിയായില്ലേ... ഇനിയെങ്കിലും എന്നെ വെറുതെ വിടൂ"; കെ.സി. വേണുഗോപാൽ

MAY 15, 2026, 9:55 AM

തിരുവനന്തപുരം: മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വൈകാരിക പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നെ പിച്ചി ചീന്തി മതിയായില്ലെ, ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെയെന്ന് കെ.സി. ചോദിച്ചു.

കെ.സി പക്ഷമൊന്നുമില്ല, ഞങ്ങൾ ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസമൊക്കെയുണ്ടാകും. മികച്ച മന്ത്രിമാർ അധികാരമേൽക്കും. ചർച്ചകൾ തുടരുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

ഹൈക്കമാൻഡ് തീരുമാനം അംഗീരിക്കുന്ന നേതാക്കളാണ് കേരളത്തിലുള്ളതെന്നും കെ.സി. പറഞ്ഞു. ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. അക്കാര്യങ്ങൾ രമ്യമായി പരിഹരിക്കും. പാർട്ടി തീരുമാനം എടുത്താൽ അംഗീകരിച്ച് പോകുക എന്നുള്ളതാണ് ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും കെ.സി. പറഞ്ഞു.

vachakam
vachakam
vachakam

മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പിന്നാലെ ഡൽഹിയിൽ നിന്ന് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം. കെ.സി. വേണുഗോപാലിനെ സ്വീകരിക്കാൻ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അടക്കം പത്തോളം എംഎൽഎമാരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam