കോഴിക്കോട് : ഇടതുപക്ഷത്തിനു വർഗീയതക്കെതിരെ നിലപാടില്ലെന്നും, ഇടതുപക്ഷത്ത് നിന്നും രക്ഷപ്പെട്ട് മുസ്ലിം ലീഗിൽ വീണ്ടും അംഗത്വം കിട്ടിയപ്പോൾ സ്വർഗം കിട്ടിയപോലെയാണെന്നും കാരാട്ട് റസാഖ്.
ഇടതുപക്ഷം എന്നേയും ചതിച്ചു. 2016 ൽ എന്നെ പിടിച്ചു കൊണ്ടുപോയാണ് സിപിഎം സ്ഥാനാർഥിയാക്കിയത്. കള്ളവും ചതിയും അഴിമതിയുമാണ് ഇടതുപക്ഷം.
തന്റെ പദ്ധതികൾ തുരങ്കം വച്ചു. പിടിഎ റഹീം സ്വന്തം ഭൂമി നഷ്പെടുന്നതിനാൽ പദ്ധതി അട്ടിമറിച്ചു. കൊടുവള്ളി തുരങ്കപാത. എന്നേയും 51 വെട്ട് വീട്ടിയേക്കാം. പക്ഷെ യുഡിഎഫ് പിന്തുണയോടെ ഞാൻ ഉയർത്ത് എണീക്കും. കൊണ്ടും കൊടുത്തും വളർന്നവനാണ് ഞാൻ. ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കേണ്ട.
10 വർഷവും 10 ദിവസവും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇപ്പോൾ നരകത്തിൽ നിന്നും രക്ഷപ്പെട്ടതു പോലെയാണെന്നും റസാക്ക് പറഞ്ഞു. ലീഗിൽ വീണ്ടും അംഗത്വം കിട്ടിയപ്പോൾ സ്വർഗം കിട്ടിയപോലെയാണ്. ഇടതുപക്ഷത്തിനു വർഗീയതക്കെതിരെ നിലപാട് ഇല്ല. മതനിരപേക്ഷത ഇടതുപക്ഷത്തിന് ഇല്ല.
2016 ലെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ഇനിയും കൊടുവള്ളിയെ സ്വതന്ത്ര പരീക്ഷണത്തിന് വിട്ട് നൽകരുതെന്നും കരാട്ട് റസാഖ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
